തിരുവനന്തപുരം: പ്രധാനമന്ത്രിയെ വരവേൽക്കാനൊരുങ്ങി തലസ്ഥാനം. തെരഞ്ഞെടുപ്പിന് മുന്നോടിയായി നാളെ തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രിക്ക് വൻ സ്വീകരണമാണ് ബിജെപി പ്രവർത്തകർ ഒരുക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ കേരള പദയാത്രയുടെ സമാപന സമ്മേളനത്തിലാണ് മോദിയെത്തുന്നത്. അര ലക്ഷം പേർ സെൻട്രൽ സ്റ്റേഡിയത്തിലെ സമ്മേളനത്തിനെത്തുമെന്ന് ബിജെപി നേതാക്കൾ അറിയിച്ചു.
![](https://www.kottayammedia.com/wp-content/uploads/2024/08/achayans-gold-27-8-24.jpg)
വിവിധ നിയോജക മണ്ഡലങ്ങളിൽ നിന്നായി പുതുതായി ബിജെപിയിലെത്തിയ ആയിരത്തോളം പേരും കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളായവരും സമ്മേളനത്തിനെത്തും. രാവിലെ 10ന് വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി വിഎസ്എസ്‌സിയിലേക്കു പോകും.
![](https://www.kottayammedia.com/wp-content/uploads/2024/12/pavithra-new-december.jpg)
അവിടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനു ശേഷം പതിനൊന്നരയോടെയാണ് സെൻട്രൽ സ്റ്റേഡിയത്തിലെ സമ്മേളന വേദിയിലേക്കെത്തുക.
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)