തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തൃശൂരിലെത്തും. ഉച്ചയ്ക്ക് രണ്ട് മണിക്ക് കുട്ടനല്ലൂർ ഹെലിപാഡിൽ ഇറങ്ങുന്ന പ്രധാനമന്ത്രി കാർ മാർഗ്ഗം തൃശൂർ നഗരത്തിലെത്തും. സ്വരാജ് റൗണ്ടിലെ ജില്ലാ ആശുപത്രി പരിസരത്ത് നിന്ന് റോഡ് ഷോ ആരംഭിക്കും. നായ്ക്കനാൽ വരെ ഒന്നര കിലോമീറ്റർ റോഡ് ഷോ നീളും. തുടർന്ന് വടക്കുംനാഥ ക്ഷേത്ര മൈതാനിയിൽ നടക്കുന്ന മഹിളാ സംഗമം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. രണ്ട് ലക്ഷം സ്ത്രീകളാണ് മഹിളാ സംഗമത്തിൽ പങ്കെടുക്കുന്നത്.
![](https://www.kottayammedia.com/wp-content/uploads/2024/12/achayans-gold-december-2024.jpg)
കേന്ദ്രമന്ത്രിമാർ, വിവിധ മേഖലകളിൽ പ്രമുഖരായ വനിതാ പ്രതിനിധികൾ, തൃശ്ശൂർ പാർലമെൻ്റ് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിത്വം ഉറപ്പിച്ച സുരേഷ് ഗോപി അടക്കമുള്ളവർ സമ്മേളനത്തിൽ പങ്കെടുക്കും. സമുദായ നേതാക്കളുമായുള്ള കൂടികാഴ്ച്ചയും ഒരുക്കിയിട്ടുണ്ട്. നാലരയോടെ സമ്മേളനം സമാപിക്കും. കനത്ത സുരക്ഷയിലാണ് തൃശൂർ. 3000 പൊലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ഇടവഴികളിലൊന്നും വാഹനം പാർക്ക് ചെയ്യാൻ അനുമതിയില്ല. ജനുവരി അവസാനത്തോടെ രാമക്ഷേത്ര ഉദ്ഘാടനം നടക്കുന്നതിനാലാണ് സുരക്ഷ കർശനമാക്കിയിരിക്കുന്നതെന്നാണ് വിശദീകരണം.
![](https://www.kottayammedia.com/wp-content/uploads/2024/12/pavithra-new-december.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)