India

ഗുരുവായൂരിൽ മോദിക്കോപ്പം അമിത് ഷായും എത്തുമെന്ന് സൂചന; സുരക്ഷാ പരിശോധനകൾ തുടങ്ങി

ഗുരുവായൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കോപ്പം ഈ മാസം 17നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും എത്തുമെന്ന് സൂചന. നടനും മുൻ എംപിയുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഇരുവരും എത്തുന്നത്. കഴിഞ്ഞ ദിവസം ബിജെപി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ തൃശൂരിൽ എത്തിയപ്പോഴാണു താൻ വിവാഹത്തിന് എത്തുമെന്ന വിവരം പ്രധാനമന്ത്രി സുരേഷ് ഗോപിയെയും കുടുംബത്തെയും അറിയിച്ചത്.
രാവിലെ 8നു ക്ഷേത്രദർശനത്തിനു ശേഷം മോദി സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയും മാവേലിക്കര സ്വദേശി ശ്രേയസ് മോഹനുമായുള്ള വിവാഹത്തിനായി 8.45ന് കല്യാണ മണ്ഡപത്തിലെത്തും. പിന്നീട് കൊച്ചിയിലേക്കു മടങ്ങും. സുരക്ഷാ പരിശോധനകൾ ഇന്നലെ ആരംഭിച്ചു. കേന്ദ്രമന്ത്രി അമിത് ഷായും വിവാഹത്തിനെത്തുമെന്നു സൂചനയുണ്ട്. അതുകൂടി വ്യക്തമായ ശേഷമേ സുരക്ഷാ നടപടികൾ തീരുമാനിക്കൂ.
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top