അബുദാബിയിലെ ബാപ്സ് ഹിന്ദു ക്ഷേത്രം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. അബുദാബി -ദുബായ് ഹൈവേയിൽ അബു മുറൈഖയിലെ കുന്നിൻമുകളിൽ പൂർണമായും കല്ലിൽ നിർമ്മിച്ചിരിക്കുന്ന ക്ഷേത്രം പശ്ചിമേഷ്യയിലെ തന്നെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രമാണ്. 700 കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ ക്ഷേത്രത്തിന് 1000 വർഷത്തെ ഉറപ്പുണ്ട്. പിങ്ക് മണൽക്കല്ലിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.
അബുദാബി -ദുബായ് ഹൈവേയിൽ അബു മുറൈഖയിലെ കുന്നിൻമുകളിൽ പൂർണമായും കല്ലിൽ നിർമ്മാണം. മാർച്ച് ഒന്നു മുതലാണ് പൊതുജനത്തിന് പ്രവേശനം. 2014ൽ നരേന്ദ്രമോദി അധികാരമേറ്റതിനു തൊട്ടുപിന്നാലെ ക്ഷേത്രം നിർമ്മിക്കാൻ നീക്കം തുടങ്ങി. 2015ൽമോദിയുടെ ആദ്യ സന്ദർശനവേളയിൽ യു.എ.ഇ സർക്കാർ ക്ഷേത്രത്തിന് 13.5 ഏക്കർ അനുവദിച്ചു. ഇന്ദിരാഗാന്ധിക്കു ശേഷം (34 വർഷ ഇടവേള) ഗൾഫ് രാഷ്ട്രത്തിലേക്കുള്ള ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം. ഇതിനെ അടയാളപ്പെടുത്തുന്ന സുപ്രധാന തീരുമാനമായിരുന്നു അത്.