India
സ്വന്തമായി ഒരു സൈക്കിൾ പോലുമില്ല; അഴിമതി ആരോപണമില്ലാത്തതിന് കാരണം ജനങ്ങളുടെ അനുഗ്രഹമെന്നും മോദി
റാഞ്ചി: ബിജെപി സര്‍ക്കാര്‍ അഴിമതി രഹിത ഭരണമാണ് നടത്തുന്നതെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ അനുഗ്രഹം കൊണ്ടാണ് തനിക്കെതിരെ അഴിമതി ആരോപണങ്ങളില്ലാത്തതെന്നും അദ്ദേഹം അവകാശപ്പെട്ടു. ’25 വർഷമായി ഞാൻ മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും രാജ്യത്തെ സേവിക്കുകയാണ്. നിങ്ങളുടെ അനുഗ്രഹമാണ് എനിക്കെതിരെ ഒരു അഴിമതി ആരോപണവുമില്ലാത്തതിന് കാരണം’- ജാർഖണ്ഡിലെ പലാമുവിൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പ്രധാനമന്ത്രി പറഞ്ഞു.