Kerala
രണ്ടു വയസ്സുകാരിയെ പിതാവ് മർദ്ദിച്ചു കൊലപ്പെടുത്തിയതായി പരാതി
മലപ്പുറം: മലപ്പുറത്ത് രണ്ടു വയസ്സുകാരിയെ പിതാവ് മർദ്ദിച്ചു കൊലപ്പെടുത്തിയതായി പരാതി. കാളിക്കാവ് ഉദിരംപൊയിലാണ് സംഭവം. പിതാവ് മുഹമ്മദ് ഫായിസിനെതിരെ കുഞ്ഞിന്റെ മാതാവും, ബന്ധുക്കളുമാണ് പരാതി നൽകിയത്. ഇന്നലെയാണ് രണ്ടു വയസ്സുകാരി ഷഹബത്ത് മരിച്ചത്. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയെന്ന് പറഞ്ഞായിരുന്നു കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്.
കുഞ്ഞിന്റെ ദേഹത്ത് മർദ്ദനമേറ്റ പാടുകളുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. അതേസമയം പരാതിയില്‍ അന്വേഷണം ആരംഭിച്ച പൊലീസ് പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് അറിയിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.