India
എംഎൽഎയും ബിജെപി നേതാവും ആയ ദേവേന്ദർ സിങ് റാണ അന്തരിച്ചു
ശ്രീനഗർ: ജമ്മു-കശ്മീർ സിറ്റിങ് എം.എൽ.എ.യും ബി.ജെ.പി. നേതാവും ആയ ദേവേന്ദർ സിങ് റാണ അന്തരിച്ചു. 59 വയസായിരുന്നു. ഫരീദാബാദിലെ ആശുപത്രിയിൽവെച്ച് ആയിരുന്നു അന്ത്യം സംഭവിച്ചത്.
കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിന്റെ സഹോദരനാണ്. നഗ്രോട്ട മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ.യാണ്.