കനത്ത മൂടൽ മഞ്ഞിൽ മുങ്ങി ഡൽഹി. 3.8 ഡിഗ്രി സെൽഷ്യസ് ആണ് ഇന്ന് രാവിലെ ഡൽഹിയിൽ രേഖപ്പെടുത്തിയ താപനില. ആളുകൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. നോർത്തിന്ത്യയിൽ മൂടൽ മഞ്ഞത്ത് വാഹനം നിരത്തിലിറക്കി അപകടം ഉണ്ടാവുന്ന സ്ഥിതിയാണ്.
വെള്ളിയാഴ്ച രാവിലെ ഡൽഹിയിൽ രേഖപ്പെടുത്തിയത് റെക്കോർഡ് ശൈത്യം. കനത്ത മൂടൽ മഞ്ഞിനെതുടർന്ന് കാഴ്ച പരിധി പൂജ്യമായെന്നാണ് വിലയിരുത്തൽ. ഇന്ന് റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം പഞ്ചാബിലും ഹരിയാനയിലും നാളെ റെഡ് അലർട്ടാണ്. ഞായറാഴ്ച ചില മേഖലകളിൽ ഓറഞ്ച് അലർട്ടും നൽകിയിട്ടുണ്ട്.