Kerala

ഒരു കുടുംബത്തിലെ 5 പേരെ കാണാതായതായി പരാതി; അന്വേഷണം ഊർജിതമാക്കി പൊലീസ്

Posted on

കോഴിക്കോട്: ഒരു കുടുംബത്തിലെ അഞ്ച് പേരെ കാണാനില്ലെന്ന് പരാതി. കൂരാച്ചുണ്ട് എരപ്പാം തൊടി മധുഷെട്ടിയുടെ ഭാര്യയും മക്കളും, ബന്ധുക്കളെയുമാണ് കഴിഞ്ഞ മാസം 20 തിയതി മുതൽ കാണാതായത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇവർക്കായുളള അന്വേഷണം കൂരാച്ചുണ്ട് പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.

സർക്കസുകാരായ മധു ഷെട്ടിയും കുടുബവും കഴിഞ്ഞ 10 വർഷമായി കോഴിക്കോട് കൂരാച്ചുണ്ടിലാണ് താമസിക്കുന്നത്. മധു ഷെട്ടിയുടെ ഭാര്യ സ്വപ്ന , മക്കളായ പൂജശ്രീ (13) കാവ്യശ്രീ (12) സ്വപനയുടെ സഹോദരിയുടെ മക്കളായ ഭാരതി (18) തേജ് (17), എന്നിവരെയാണ് കഴിഞ്ഞ മാസം 20 ന് കാണാതാകുന്നത്. തുടർന്ന് 24ന് മധു ഷെട്ടി പൊലീസിൽ പരാതിനൽകുകയായിരുന്നു.

ഇവരുടെ മൈബൽ ഫോണുകൾ ഓഫാണ്. സിംകാർഡുകൾ നിലവിൽ പ്രവർത്തിക്കുന്നില്ല എങ്കിലും വൈഫൈയ് ഉപയോഗിച്ച് ഇവർ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതായി പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. നിലവിൽ ഇവർ കർണാടകയിൽ ഉള്ളതായാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന്റെ ഭാഗമായി കൂരാച്ചുണ്ട് പൊലീസ് കർണാടകയിലേക്ക് പോയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version