India

ഉത്തരാഖണ്ഡിൽ ട്രെക്കിങ്ങിനിടെ കാണാതായ സംഘത്തിൽ 9 പേർ മരിച്ചു

Posted on

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മോശം കാലാവസ്ഥയെ തുടർന്ന് ട്രെക്കിങ്ങിനിടെ ഒമ്പത് പേർ മരിച്ചു. ഉത്തരകാശിയിലെ സഹസ്ത്ര തടാകത്തിലേക്ക് പോവുന്നതിനിടെ കുടുങ്ങിയ 22 അംഗ സംഘത്തിലെ ഒമ്പത് പേരാണ് മരിച്ചത്. മറ്റുള്ളവരെ രക്ഷപെടുത്താനുള്ള ശ്രമം തുടരുകയാണ്.

മോശം കാലാവസ്ഥയെ തുടർന്ന് രക്ഷാപ്രവർത്തനം ദുഷ്കരമാണ്. രണ്ട് ചീറ്റ ഹെലികോപ്റ്ററുകളും സംസ്ഥാന ദുരന്ത നിവാരണ സേനാ സംഘവും രക്ഷാപ്രവർത്തനത്തിന് സ്ഥലത്തെത്തിയിട്ടുണ്ട്.

ഉത്തരാഖണ്ഡിലെ ഗർവാൾ മേഖലയിൽ 15,000 അടി ഉയരത്തിലുള്ള ഒരു പാതയാണ് സഹസ്ര താൽ ട്രെക്ക്. 24 കിലോമീറ്റർ ഉള്ള ഈ പാത പൂർത്തിയാക്കാൻ ഏകദേശം 10 മണിക്കൂർ എടുക്കും. ട്രെക്കിങ് ചെയ്യുന്നവർ ഉത്തരകാശിയിലെ ഗൻസാലിയിലെ ആൽപൈൻ തടാകത്തിലെത്താൻ അതീവ ദുർഘടമായ ചില വഴികളിലൂടെ പോവാറുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version