
കോഴിക്കോട് വളയത്ത് നിന്നും കാണാതായ യുവതിയേയും മക്കളേയും ദില്ലി നിസാമൂദീന്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും കണ്ടെത്തി. യുവതിയുടെ കുടുംബം നടത്തിയ പരിശോധനയിലാണ് പുലര്‍ച്ചെ 5.30 ഓടെ മൂവരെയും കണ്ടെത്തിയത്. യുവതിയെയും മക്കളെയും കണ്ടെത്തിയെങ്കിലും ഇവര്‍ വീട് വിട്ട് പോകാനുള്ള കാരണം ഇതുവരെയും വ്യക്തമായിട്ടില്ല.
യുവതി കുട്ടികളെയും കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് അന്വേഷണ സംഘം ബാംഗ്ലൂരിലെത്തിയിരുന്നു. യുവതിയുടെ ഇരുചക്രവാഹനം വടകര റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയിരുന്നു. വളയം പൊലീസിന്റെ അന്വേഷണത്തില്‍ യുവതി ട്രെയിന്‍ ടിക്കറ്റ് എടുത്ത കാര്യവും വ്യക്തമായിരുന്നു.

