Kerala
മന്ത്രിമാരേയും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിനേയും അധിക്ഷേപിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
മന്ത്രിമാരേയും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിനേയും അധിക്ഷേപിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നവകേരള സദസ്സില്‍ മന്ത്രിമാര്‍ പിരിവെടുത്ത് പുട്ടടിച്ചെന്നാണ് തിരുവഞ്ചൂരിന്റെ വിവാദ പരാമര്‍ശം. നിയമസഭയില്‍ ബജറ്റിനെ തുടര്‍ന്നുള്ള പൊതുചര്‍ച്ചയിലാണ് തിരുവഞ്ചൂരിന്റെ അധിക്ഷേപം.
പുറമെ, ഗുരുതരമായ അധിക്ഷേപമാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിനെതിരെയും തൊടുത്തുവിട്ടത്. പൊട്ടന്‍ പുട്ടുവിഴുങ്ങിയത് പോലെ ആകരുതെന്നായിരുന്നു സ്പീക്കര്‍ക്കെതിരായ തിരുവഞ്ചൂരിന്റെ അധിക്ഷേപ പരാമര്‍ശം.