Kerala

പ്രതികൾ ആരാണെങ്കിലും പരമാവധി ശിക്ഷ ഉറപ്പാക്കും: സിദ്ധാർഥന്റെ വീട്ടിലെത്തി വി ശിവൻകുട്ടി

Posted on

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സിദ്ധാർഥന്റെ കുടുംബത്തെ സന്ദർശിച്ച് മന്ത്രി വി ശിവൻകുട്ടി. സിദ്ധാർഥന്റെ മരണത്തിനു പിന്നിലുള്ളവർ ആരാണെങ്കിലും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് ശിവൻകുട്ടി പറഞ്ഞു. യാതൊരുവിധ രാഷ്ട്രീയ താൽപര്യവും ഇക്കാര്യത്തിൽ ഉണ്ടാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സിദ്ധാർഥന്റെ കുടുംബത്തെ സന്ദർശിച്ച ശേഷമായിരുന്നു ശിവൻകുട്ടിയുടെ പ്രതികരണം. സർക്കാർ സിദ്ധാർഥിന്റെ കുടുംബത്തോടൊപ്പം ആണെന്ന മുഖ്യമന്ത്രിയുടെ സന്ദേശം പിതാവിനെ അറിയിച്ചതായും മന്ത്രി പറഞ്ഞു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷമാണ് ശിവൻകുട്ടി മടങ്ങിയത്. നെടുമങ്ങാട് മണ്ഡലത്തിലെ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കൾക്കൊപ്പമാണ് ശിവൻകുട്ടി സിദ്ധാർഥിന്റെ വീട്ടിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version