ശമ്പള പരിഷ്കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച മുതൽ മിൽമ ജീവനക്കാര്‍ സമരത്തില്‍. പാല് വിതരണം മുടങ്ങും.
സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് സമരം. തിങ്കളാഴ്ച രാത്രി 12 മുതൽ മിൽമയുടെ എല്ലാ യൂണിറ്റുകളിലും സമരം നടത്തുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ നേതാക്കൾ പറഞ്ഞു. ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് മിൽമ മാനേജ്മെന്റിന് നോട്ടീസ് നൽകി രണ്ടാഴ്ച കഴിഞ്ഞിട്ടും ഡയറക്ടർ ബോർഡ് ചർച്ചയ്ക്ക് വിളിച്ചില്ലെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ പറഞ്ഞു.
ഐഎൻടിയുസി നേതാവ് ചന്ദ്രശേഖരൻ, എഐടിയുസി നേതാവ് അഡ്വ. മോഹൻദാസ്, സിഐടിയു നേതാവ് എബി സാബു വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. കഴിഞ്ഞ മാസവും മിൽമയിൽ ഒരു വിഭാഗം തൊഴിലാളികൾ നടത്തിയിരുന്നു. തൊഴിലാളി യൂണിയനുകളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് അന്ന് സമരം ഒത്തുതീര്‍ന്നത്.