India

അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റം: അതിര്‍ത്തി കടക്കുന്നവരുടെ എണ്ണത്തില്‍ പത്ത് മടങ്ങ് വര്‍ധന

ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് അധികൃതമായി കുടിയേറുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഡിസംബര്‍ 21ന് അനധികൃത കുടിയേറ്റമെന്നാരോപിച്ച് 300 ഇന്ത്യന്‍ യാത്രക്കാര്‍ സഞ്ചരിച്ച വിമാനം ഫ്രാന്‍സില്‍ പിടിച്ചുവച്ചതോടെയാണ് വീണ്ടും അനധികൃത കുടിയേറ്റം ചര്‍ച്ചയായത്. വാട്രി വിമാനത്താവളത്തിൽ അഞ്ച് ദിവസമാണ് യാത്രക്കാരെ തടഞ്ഞുവച്ചത്. വിഷയം ഇന്ത്യ പരിശോധിച്ചുവരികയാണ്. ഡിസംബര്‍ 26ന് മുംബൈയിലേക്ക് തിരികെ അയച്ച ലെജന്‍ഡ് ഇന്ത്യന്‍ എയര്‍ലൈന്‍സിലെ യാത്രക്കാരെ പ്രാദേശിക പോലീസ് ചോദ്യം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. പ്രധാനമായും പഞ്ചാബിലെയും ഗുജറാത്തിലെയും യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

ചെറിയ റൊമാനിയന്‍ എയര്‍ലൈനില്‍ ഉള്‍പ്പെടുന്ന A340 യുഎഇയില്‍ നിന്നു നിക്കരാഗ്വയിലേക്കുള്ള യാത്രയ്ക്കിടെ മനുഷ്യക്കടത്ത് നടത്താനുള്ള സാധ്യതയുണ്ടെന്ന് അജ്ഞാത സന്ദേശം ലഭിച്ചതിനെ തുടർന്നാണ് താഴെയിറക്കുകയും യാത്രക്കാരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തത്. നാലു ദിവസത്തിനുശേഷം വിമാനം മുംബൈയിലേക്ക് തിരിച്ചയച്ചു. അഞ്ച് കുട്ടികളുള്‍പ്പെടെയുള്ള 25 യാത്രക്കാര്‍ ഫ്രാന്‍സില്‍ തന്നെ അഭയം തേടുകയും ചെയ്തു. ഈ യാത്രക്കാര്‍ നിക്കരാഗ്വ വഴി മെക്‌സിക്കോയിലേക്കും അവിടെ നിന്ന് അമേരിക്കന്‍ അതിര്‍ത്തി അധികൃതമായി കടക്കാനുമായിരുന്നു പദ്ധതിട്ടതെന്നാണ് ഗുജറാത്ത് പോലീസ് പുറത്തുവിട്ട പ്രാഥമിക വിവരങ്ങള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top