Kerala
വീണ്ടും പണിമുടക്കി മൈക്ക്; മാധ്യമങ്ങൾക്ക് ഒരു വാർത്തയായല്ലോ എന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാർത്തസമ്മേളനത്തിൽ വീണ്ടും പണിമുടക്കി മൈക്ക്. പ്രധാനമന്ത്രിക്കും പ്രതിപക്ഷത്തിനും മറുപടി പറയാൻ മാധ്യമങ്ങൾക്ക് മുന്നിൽ വാർത്താസമ്മേളനത്തിന് എത്തിയതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സംസാരിച്ചു തുടങ്ങി അൽപസമയത്തിനകം തന്നെ മൈക്ക് പണിമുടക്കി. എന്നാൽ സംയമനത്തോടെ മൈക്കിന് മുന്നിൽ തുടർന്ന മുഖ്യമന്ത്രി മാധ്യമങ്ങൾക്ക് നൽകാൻ ഒരു വർത്തയായല്ലോ എന്ന് പറഞ്ഞ് ചിരിച്ചു. ശേഷം മൈക്ക് ഓപ്പറേറ്റർ മൈക്ക് ശരിയാക്കിയതിന് ശേഷം വാർത്താ സമ്മേളനം തുടരുകയും ചെയ്തു.