നടി മിയക്കെതിരേ 2 കോടിയുടെ കേസ് ഉള്ളതായി വ്യാജ പ്രചാരണം. നടി മിയ പരസ്യത്തിൽ അഭിനയിച്ച വിജയ് മസാല എന്ന സ്ഥാപനം കേസ് കൊടുത്തു എന്നായിരുന്നു പ്രചാരണം. ഇപ്പോൾ നടി മിയയ്ക്ക് എതിരെ വിജയ് മസാല ഗ്രൂപ്പ് രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി നൽകിയെന്നത് വ്യാജ പ്രചരണമാണെന്ന് വ്യക്തമാക്കി അധികൃതർ രംഗത്ത് വന്നു
മിയ പരസ്യത്തില്‍ അഭിനയിക്കുകമാത്രമാണ് ചെയ്തതിരിക്കുന്നത്. കമ്പനിയുടെ അറിവില്ലാതെ ഒരു പരസ്യം ചിത്രം ടെലികാസ്റ്റ് ചെയ്യില്ലെന്ന എഗ്രിമെന്റുകൾ നിലവിലൊ ഉണ്ട്. എന്നിരിക്കെയാണ് കറി പൗഡറുമായി ബന്ധപ്പെട്ടുള്ള വ്യാജ പ്രചാരണം നടക്കുന്നത് എന്നും വ്യക്തമാക്കി.താരത്തെയും കമ്പനിയെയും മോശമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ് ഈ കൂട്ടർ നടത്തുന്നത് എന്നും വ്യക്തമാക്കി.
ഇത്തരത്തിലുള്ള വ്യാജപ്രചരണങ്ങള്‍ തുടര്‍ന്നാല്‍ നടി നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി