India

മഹാരാഷ്ട്രയിലെ കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം; ആറ് മരണം; നിരവധി പേര്‍ക്ക് പരിക്ക്

മുംബൈ : മഹാരാഷ്ട്രയിലെ ഡോംബിവ്‌ലിയില്‍ കെമിക്കല്‍ ഫാക്ടറിയില് വന്‍ സ്‌ഫോടനം. അറ് തൊഴിലാളികള്‍ മരിച്ചു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയെന്നാണ് പുറത്തു വരുന്ന വിവരം. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

താനെ ജില്ലയിലെ ഡോംബിവ്ലിയിലെ എംഐഡിസി (മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍) കെമിക്കല്‍ ഫാക്ടറിയിലാണ് അപകടമുണ്ടായത്.ആംബര്‍ കെമിക്കല്‍ കമ്പനിയുടെ നാല് ബോയിലറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതോടെ വന്‍തീപിടുത്തമുണ്ടായി. തുടര്‍ച്ചയായി പൊട്ടിത്തെറികള്‍ ഉണ്ടായതായാണ് ദൃസാക്ഷികള്‍ പറഞ്ഞു. രാസവസ്തുക്കള്‍ അടങ്ങിയ ഡ്രമ്മുകള്‍ പൊട്ടിത്തെറിച്ചതാണ് തുടര്‍ സ്‌ഫോടനങ്ങള്‍ക്ക് കാരണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top