എം ജി സർവകലാശാല കലോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും. ആറു ദിവസം കോട്ടയം നഗരത്തിന് കലയുടെ വിരുന്നൊരുക്കിയാണ് മേള സമാപിക്കുന്നത്. വി ദ പീപ്പിൾ ഓഫ് ഇന്ത്യ എന്ന പേരിലാണ് യൂണിവേഴ്സിറ്റി യൂണിയൻ കലാമേള സംഘടിപ്പിച്ചത്.
വൈകിട്ട് 5 മണിക്ക് സമാപന സമ്മേളനത്തിൽ മന്ത്രി ആർ ബിന്ദു വിജയികൾക്ക് സമ്മാനം നൽകും. മന്ത്രി വി എൻ വാസവൻ അധ്യക്ഷതയിലാണ് സമാപന സമ്മേളനം. 60 പോയിൻ്റോടെ തേവര എസ് എച്ച് കോളേജാണ് പോയിൻ്റ് പട്ടികയിൽ ഒന്നാമത്.