India
മെട്രോ ട്രെയിനിന്റെ സിഗ്നലിംഗ് കേബിളുകള്‍ അടിച്ചുമാറ്റി
ദില്ലി: മെട്രോ ട്രെയിനിന്റെ സിഗ്നലിംഗ് കേബിളുകള്‍ കാണാതായി. ദില്ലി മെട്രോ സർവ്വീസിലെ ബ്ലൂ ലൈനില്‍ നിരവധി സർവ്വീസുകള്‍ വൈകി.
വ്യാഴാഴ്ചയാണ് സംഭവം. ദ്വാരക സെക്ടർ 21 മുതല്‍ നോയിഡ ഇലക്‌ട്രോണിക് സിറ്റി വൈശാലിയിലേക്കുള്ള സർവ്വീസുകളാണ് വൈകിയത്.
മോത്തി നഗർ, കീർത്തി നഗർ മെട്രോ സ്റ്റേഷനുകള്‍ക്കിടയില്‍ സിഗ്നലിംഗ് കേബിളുകള്‍ കാണാതാവുകയോ തകരാറ് വരികയോ ചെയ്തതിന് പിന്നാലെയാണ് സംഭവം. സാമൂഹ്യ വിരുദ്ധരാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്. ഇതിന് പിന്നാലെ ട്രെയിനുകള്‍ വളരെ നിയന്ത്രിതമായ വേഗതയില്‍ സഞ്ചരിക്കേണ്ടതായി വരികയായിരുന്നുവെന്നാണ് ഡിഎംആർസി വിശദമാക്കുന്നത്.