ഏതാനും ദിവസം മുൻപ് നടി മെറീന മൈക്കിൾ ഒരഭിമുഖത്തിനിടെ ഇറങ്ങിപ്പോയത് ഏറെ ശ്രദ്ധനേടിയിരുന്നു. ഒരു സിനിമയുടെ ലൊക്കേഷനിൽ പുരുഷന്മാർക്ക് കാരവനും താൻ അടക്കമുള്ളവർക്ക് ബാത്ത്റൂം സൗകര്യം പോലുമില്ലാത്ത മുറിയാണ് തന്നതെന്നും മെറീന പറഞ്ഞിരുന്നു. പിന്നാലെ ഷൈനും മെറീനയും തമ്മിൽ വാക്കുതർക്കമായി. പുരുഷന്മാരെ ഒന്നടങ്കം ആക്ഷേപിക്കരുതെന്നും ആ നടന്മാർ ആരൊക്കെയാണെന്ന് വെളിപ്പെടുത്തണമെന്നും ഷൈൻ ആവശ്യപ്പെട്ടിരുന്നു. ഇത് വലിയ തോതിൽ ചർച്ചകൾക്കും ഇടയാക്കി.
ഇപ്പോഴിതാ സിനിമയിലെ വേര്‍തിരിവിനെക്കുറിച്ചും ഷൈനുമായുണ്ടായ പ്രശ്നത്തെക്കുറിച്ചും മെറീന സംസാരിക്കുകയാണ്. സിനിമയില്‍ സ്ത്രീകള്‍ക്ക് ഒരു കമ്യൂണിറ്റിയുണ്ട്. പ്രശ്നങ്ങളില്‍ തുറന്ന് സംസാരിക്കുന്നവര്‍ അവര്‍ക്കൊപ്പമുള്ളവരാണെന്ന് ബാക്കിയുള്ളവര്‍ ധരിക്കും. പക്ഷെ ഈ കമ്യൂണിറ്റി ജൂനിയര്‍ നടിമാരടക്കമുള്ള പലരുടേയും പ്രശ്നങ്ങളില്‍ ഒരു നിലപാടെടുക്കുന്നത് കണ്ടിട്ടില്ല. അത്തരത്തില്‍ ഞാന്‍ നേരിട്ട പ്രശ്നം പറയാനാണ് അന്ന് ശ്രമിച്ചത്. പ്രധാന നടിമാരൊഴികെ ആര്‍ക്കും ബാത്ത് റൂം പോലും ഉണ്ടാകില്ല. അതാരെങ്കിലും പറയണ്ടേ എന്നാണ് മെറീന ചോദിക്കുന്നത്.
അതേസമയം ഇങ്ങനെ തുറന്നു പറയുന്നതു കൊണ്ടും ആവശ്യങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നതു കൊണ്ടും പ്രശ്നക്കാരിയാണെന്ന ലേബലുണ്ടെന്നാണ് മെറീന പറയുന്നത്. അഭിനയിക്കാന്‍ വിളിക്കുന്നവരോട് അവര്‍ വേണോ? ശരിയാകുമോ? എന്ന് ചോദിക്കുന്നവരും ഒഴിവാക്കുന്നവരുമൊക്കെയുണ്ട്. അന്ന് ഇവളാരാ ഇങ്ങനെയൊക്കെ പറയാന്‍ എന്ന രീതിയിലാണ് ആദ്യം കമന്റുകളൊക്കെ വന്നതെന്നും മെറീന പറയുന്നുണ്ട്. പിന്നാലെ തനിക്കുണ്ടായൊരു അനുഭവവും താരം പങ്കുവെക്കുന്നുണ്ട്.
‘ഒരു സംവിധായകന് അദ്ദേഹത്തിന്റെ സിനിമയില്‍ അവസരം തരാമെന്ന് പറഞ്ഞ് വിളിച്ചു. സിനിമയുടെ കാര്യങ്ങളൊക്കെ സംസാരിക്കുന്നതിനിടയില്‍ മെറീനയ്ക്ക് ധാരാളം ശത്രുക്കളുണ്ടല്ലോ എന്ന് ചോദിച്ചു. സിനിമയിലേക്ക് വിളിക്കരുതെന്ന് അക്കൂട്ടര്‍ ഉപദേശിച്ചെന്നും അദ്ദേഹം പറഞ്ഞു” മെറീന പറയുന്നു. അതേസമയം വിവേകാന്ദന് വൈറല്‍ ആണ് മെറീനയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഈ സിനിമയുടെ പ്രൊമോഷന് വേണ്ടി നല്കിയ അഭിമുഖത്തിനിടെയാണ് ഷൈനും മെറീനയും തമ്മില്‍ പ്രശ്നമുണ്ടാകുന്നത്. ബിഹൈന്‍ഡ് ആണ് മെറീനയുടെ പുതിയ സിനിമ. സോഷ്യല്‍ മീഡിയയിലും സജീവമാണ് മെറീന. അഭിനയത്തിന് പുറമെ പാട്ടിലും താല്പര്യമുള്ളയാളാണ് മെറീന.