തിരുവനന്തപുരം: സര്‍ക്കാർ ആശുപത്രികളിൽ മരുന്നില്ല എന്നത് അടിസ്ഥാന രഹിതമായ ആരോപണമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആളുകളുടെ ഭാഗത്ത് നിന്ന് അങ്ങനെ ഒരു പരാതി ഇല്ലെന്നും ഇക്കാര്യം നിരന്തരം മോണിറ്റർ ചെയ്യുന്നുണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. മരുന്നുമായി ബന്ധപ്പെട്ട കാര്യങ്ങൾ സിസ്റ്റമാറ്റിക്കായി കൊണ്ടുപോകാൻ ശ്രമിക്കുന്നുണ്ട്.
ഈ സാമ്പത്തിക വർഷം 627 കോടി രൂപയുടെ മരുന്നുകൾ ഇതുവരെ വാങ്ങിയിട്ടുണ്ട്. മരുന്ന് ധാരാളമായി സ്റ്റോക്കുണ്ട്. 20 ശതമാനത്തിലധികം മരുന്നുകൾ കൂടുതലായി ചോദിക്കണമെന്ന് ആശുപത്രികളോട് പറഞ്ഞിട്ടുണ്ട്. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കും. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. രോഗികളുടെ എണ്ണം കൂടുന്നത് പ്രശ്നമാണ്. ആവശ്യക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് മരുന്ന് വാങ്ങാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.