കോട്ടയം : രാഷ്ട്രപതിയുടെ സ്തുത്യർഹ സേവനത്തിനുള്ള മെഡലിന് കോട്ടയം ജില്ലാ അഡീഷണൽ എസ്.പി വി.സുഗതൻ അർഹനായി.
മുൻകാലങ്ങളിൽ പോലീസ് സേനക്ക് നൽകിയ സ്തുത്യർഹമായ സേവനത്തിനാണ് രാഷ്ട്രപതിയുടെ മെഡലിന് അർഹമായത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ഇദ്ദേഹം 1996 ലെ ബാച്ചിലെ എസ്.ഐ ആയി പോലീസ് ട്രെയിനിങ് കോളേജിൽ നിന്നും ട്രെയിനിങ് പൂർത്തീകരിച്ചു.
തുടർന്ന് 2006 ൽ ഇൻസ്പെക്ടർ ആവുകയും, 2013 ൽ ഡി.വൈ.എസ്പി ആവുകയുമായിരുന്നു. പിന്നീട് 2023 ല്‍ കോട്ടയം അഡീഷണൽ എസ്. പിയായി സ്ഥാനക്കയറ്റം ലഭിക്കുകയായിരുന്നു. ഭാര്യ ഹരിഷ്‌മ (House wife ) മകൾ: ഗൗരി സുഗതൻ ( സോഫ്റ്റ്‌വെയർ എൻജിനീയർ ടെക്നോപാർക്ക്). മെഡൽ ലഭിച്ച അഡീഷണൽ എസ്.പി യെ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് അഭിനന്ദിച്ചു.