തൃശൂർ: വീട്ടിൽ എംഡിഎംഎ സൂക്ഷിച്ച് വില്പന നടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധന.
എംഡിഎംയുമായി യുവതി അറസ്റ്റിൽ. പുന്നയൂർക്കുളം കടിക്കാട് കറുത്തേടത്ത് വീട്ടിൽ ഹിമ (36)യാണ് പിടിയിലായത്
വടക്കേക്കാട് എസ്എച്ച്ഒ കെ സതീഷിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 1.5 ഗ്രാം എംഡിഎംഎയുമായി ഇവർ പിടിയിലായി. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളും പൊലീസ് ഇൻസ്‌പെക്ടർമാരായ ആനന്ദ് കെ പി, സാബു പി എസ്, സുധീർ പി എ, സീനിയർ സിവിൽ പോലീസ് ഓഫീസർ രഞ്ചിത്ത് കെ സി, റോഷ്നി, അനൂപ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്