കല്പറ്റ: മുത്തങ്ങയിൽ ഒന്നേകാൽ കിലോയോളം എംഡിഎംഎയുമായി കോഴിക്കോട് സ്വദേശികൾ പിടിയിലായ സംഭവത്തിൽ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനൊരുങ്ങി പോലീസ്. സംഭവവുമായി ബന്ധപ്പെട്ട്,

ഒന്നാം പ്രതി കൈതപ്പൊയിൽ പുതുപ്പാടി സ്വദേശി ഷംനാദിന്റെ (44) കാർ കണ്ടുകെട്ടുന്നതിനായി വയനാട് പോലീസിന്റെ റിപ്പോർട്ട് ചെന്നൈ ആസ്ഥാനമായുള്ള സ്മഗ്ളേഴ്സ് ആൻഡ് ഫോറിൻ എക്സ്‌ചേഞ്ച് മാനിപ്പുലേറ്റേഴ്‌സ് അതോറിറ്റി (സഫേമ) അംഗീകരിച്ച് ഉത്തരവിറക്കി. ഇതുപ്രകാരം കാർ കണ്ടുകെട്ടി.
രണ്ടാംപ്രതി കോഴിക്കോട് ഈങ്ങാപ്പുഴ ആലിപറമ്പിൽ വീട്ടിൽ എ.എസ്. അഷ്‌കറി (28)ന്റെ കാർ, ബൈക്ക് എന്നിവയും കണ്ടുകെട്ടുന്നതിനായുള്ള റിപ്പോർട്ട് സഫേമക്ക് സമർപ്പിച്ചിട്ടുണ്ട്. ഏപ്രിൽ ഒന്നിന് ഹിയറിങ് നടക്കും.

