മലപ്പുറത്ത് കാറിൽ എംഡിഎംഎ വില്പന നടത്തിയ യുവതിയും സുഹൃത്തും അറസ്റ്റിൽ. ഊരകം നെല്ലിപറമ്പ് സ്വദേശിനി തഫ്സീന, സുഹൃത്ത് പുളിക്കൽ സ്വദേശി മുബഷിർ എന്നിവർ പൊലീസിന്റെ പിടിയിലായത്.
അരീക്കോട് പത്തനാപുരം പള്ളിക്കലിലാണ് സംഭവം. ദമ്പതികളെന്ന വ്യാജേനയാണ് ലഹരി കടത്ത്. പരിശോധന ഒഴിവാക്കി രക്ഷപ്പെടാൻ വേണ്ടിയാണ് സ്ത്രീകളെ കാരിയർമാരാക്കുന്നത്. ഇവർ ലഹരി കടത്ത് സംഘത്തിലെ പ്രധാനികളാണെന്ന് പൊലീസ് പറഞ്ഞു. വിപണിയിൽ 1.5 ലക്ഷം രൂപ വിലവരുന്ന 31 ഗ്രാം എം.എഡി.എം.എയാണ് ഇവരിൽ നിന്ന് പിടികൂടിയത്.
മലപ്പുറം ജില്ലാ പൊലീസ് മേധാവി ശശികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അരീക്കോട് എസ്.ഐയുടെ നേതൃത്വത്തിൽ വാഹനം തടഞ്ഞുള്ള പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്.