കൊച്ചി:എറണാകുളം പെരുമ്പാവൂർ പുല്ലുവഴിയിൽ മ്ലാവ് വാഹനമിടിച്ച് ചത്ത നിലയിൽ.എം സി റോഡിലെ പുല്ലുവഴി തായ്ക്കരച്ചിറയിലാണ് മ്ലാവിന്‍റെ ജഡം കണ്ടത്.രാത്രിയിൽ അജ്ഞാത വാഹനം ഇടിച്ചാണ് ഇത് ചത്തത്. വിവരം അറിഞ്ഞതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി മ്ലാവിന്‍റെ ജഡം കൊണ്ടുപോയി പോസ്റ്റ്മോർട്ടം നടത്തി. സംഭവ സ്ഥലത്ത് നിന്ന് 15 കിലോമീറ്റർ അകലെയാണ് കപ്രികാട് വനമേഖല. ഇവിടെ ധാരാളം മ്ലാവുകൾ ഉണ്ട്. വനമേഖലയിൽ നിന്ന് ചാടിപ്പോന്നതാകാം എന്നാണ് നിഗമനം. മ്ലാവിനെ ഇടിച്ച വാഹനം തിരിച്ചറിഞ്ഞിട്ടില്ല. നേരത്തെയും പുല്ലുവഴിയിൽ മ്ലാവ് വാഹനം ഇടിച്ചു ചത്തിട്ടുണ്ട്.
എംസി റോഡിൽ മ്ലാവ് അജ്ഞാത വാഹനമിടിച്ച് ചത്ത നിലയിൽ
By
Posted on