Kerala

മദ്യനയം; എംബി രാജേഷും മുഹമ്മദ് റിയാസും പറഞ്ഞത് പച്ചക്കള്ളം; ടൂറിസം വകുപ്പ് ഇടപെട്ടു: വിഡി സതീശൻ

Posted on

തിരുവനന്തപുരം: മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ടൂറിസം മന്ത്രിയും എക്സൈസ് മന്ത്രിയും പറഞ്ഞത് പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മന്ത്രിമാർ കൂടിയാലോചന നടത്തിയിട്ടുണ്ട്. ടൂറിസം വകുപ്പ് സൂം മീറ്റിംഗ് നടത്തിയെന്നും വകുപ്പ് ഇടപെടൽ നടത്തിയെന്നത് വ്യക്തമാണെന്നും വി ഡി സതീശൻ പറഞ്ഞു.

ടൂറിസം വകുപ്പ് എക്സൈസ് വകുപ്പിനെ മറികടന്ന് എങ്ങനെയാണ് വിഷയത്തിൽ ഇടപെട്ടതെന്നും അദ്ദേഹം ചോദിച്ചു. കെ എം മാണിക്കെതിരായ ആരോപണം വന്നപ്പോൾ ഉമ്മൻചാണ്ടി സ്വീകരിച്ച മാതൃക ഈ സർക്കാർ എന്ത്കൊണ്ട് സ്വീകരിക്കുന്നില്ലെന്നും എന്തിനാണ് ടൂറിസം വകുപ്പ് അനാവശ്യ വേഗത കാണിച്ചതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version