വടകര: സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചതിന് ശേഷം ആദ്യമായി വടകരയിലെത്തിയ ഷാഫി പറമ്പിലിന് വോട്ടു ചോദിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍. ഷാഫി വടകരയില്‍ ജയിച്ച് കയറുമെന്ന് നിസ്സംശ്ശയം പറയാമെന്ന് രാഹുല്‍ പ്രസംഗത്തില്‍ പറഞ്ഞു.
മട്ടന്നൂരില്‍ നിന്ന് എംഎല്‍എ പോന്നപ്പോള്‍ ആരെങ്കിലും കരഞ്ഞോ, പക്ഷേ പാലക്കാട് നിന്ന് എംഎല്‍എ പോന്നപ്പോള്‍ ഒരുപാട് പേര്‍ അവിടെ കരഞ്ഞു. കാരണമെന്താ?, വിസിറ്റിംഗ് വിസയ്ക്ക് പോവുമ്പോള്‍ ആരും കരയില്ല. പക്ഷേ പെര്‍മനന്റ് വിസയ്ക്ക് വരുമ്പോള്‍ ആളുകള്‍ കരയും. ഈ സര്‍ക്കാറിന്റെ നയങ്ങള്‍ കൊണ്ട് ഈ നാട്ടില്‍ ആര്‍ക്കും ജീവിക്കാന്‍ കഴിയുന്നില്ല. ടിപി ചന്ദ്രശേഖരന് കൊണ്ട ഓരോ വെട്ടിനും നമ്മള്‍ എണ്ണി കണക്ക് ചോദിക്കും. മറ്റൊരു കാര്യം എംബി രാജേഷിനോട് പറയാന്‍ ഉള്ളത് വടകരയില്‍ ഷാഫി പറമ്പില്‍ വന്നിറങ്ങിയ കണ്‍വെന്‍ഷന്‍ അല്ല ഇപ്പോള്‍ നടക്കുന്നത്. പാലക്കാട് ഉപതെരഞ്ഞുപ്പ് കണ്‍വെന്‍ഷന്‍ ആണ്. പാലക്കാട് ആണ് ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്. മാത്രമല്ല കഴിഞ്ഞ തവണ മെട്രോമാനെ പൊട്ടിച്ചതിനേക്കാള്‍ അഞ്ചിരട്ടി ഭൂരിപക്ഷത്തില്‍ ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി തന്നെ പാലക്കാട് ജയിക്കുമെന്നും രാഹുല്‍ വെല്ലുവിളിച്ചു. കരളാണ് പറിച്ചു തരുന്നത്. പൊന്നുപോലെ നോക്കണമെന്നും ഇന്നലെ വരെ ഇവിടുത്തെ പുത്യാപ്ലയാണെങ്കില്‍ ഇനി മുതല്‍ നിങ്ങളുടെ മകനാണ് ഷാഫിയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു.