ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാൽ റിസർവ് വന ഭൂമി കയ്യേറിയെന്ന കേസിൽ മാത്യു കുഴൽനാടൻ എംഎൽഎയ്ക്ക് എതിരെ കേസെടുത്ത് റെവന്യു വകുപ്പ്.
ഹിയറിങ്ങിന് ഹാജരാകാൻ നോട്ടീസ് നൽകി. റിസോർട്ടിരിക്കുന്ന ഭൂമിയിൽ ആധാരത്തിൽ ഉള്ളതിനേക്കാൾ 50 സെന്റ് ഭൂമി അധികമുണ്ടെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. ഭൂസംരക്ഷണ നിയമ പ്രകരം ആണ് കേസെടുത്തത്.