Kerala
മഞ്ഞ, പിങ്ക് കാര്‍ഡുടമകള്‍ മസ്റ്ററിങ് വീണ്ടും ചെയ്യേണ്ടെന്ന് ഭക്ഷ്യവകുപ്പ്
തിരുവനന്തപുരം: ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ഇ പോസ് യന്ത്രത്തില്‍ വിരല്‍ പതിപ്പിച്ചു റേഷന്‍ വാങ്ങിയ മുന്‍ഗണനാ കാര്‍ഡുകളിലെ അംഗങ്ങള്‍ ഇനി മസ്റ്ററിങ് ചെയ്യേണ്ടതില്ലെന്ന് ഭക്ഷ്യ വകുപ്പ്.
ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ മസ്റ്ററിങ് നടത്തിയവര്‍ക്കും ഇതു ബാധകമാണ്. ഒരു കുടുംബത്തിലെ എല്ലാവരും ഒരേ സമയം എത്തി മസ്റ്ററിങ് നടത്തേണ്ടതില്ല.
മുന്‍ഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാര്‍ഡില്‍ ഉള്‍പ്പെട്ട 47 ലക്ഷത്തോളം പേര് മസ്റ്ററിങ് നടത്തിയതായാണ് കണക്ക്. ഈ വിഭാഗത്തിലെ 1.53 കോടി അംഗങ്ങളുടെ മസ്റ്ററിങ് ഒക്ടോബര്‍ 8ന് മുന്‍പ് പൂര്‍ത്തിയാക്കും. സൗജന്യ റേഷന്‍ ലഭിക്കുന്നവരുടെ ഇ കെവൈസി അപ്ഡേഷന് ബയോമെട്രിക് വിവരങ്ങളിലൂടെ ഉറപ്പാക്കലാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം.