വയനാട് : വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകില്ലെന്ന് അറിയിച്ച് അഖിൽ മാരാർ. പകരം ദുരിതത്തിലായ മൂന്നു കുടുംബങ്ങൾക്ക് വീട് വെച്ച് നൽകാമെന്നും അഖിൽ മാരാർ പറഞ്ഞു.
തന്റെ നാട്ടിൽ വസ്തു വിട്ടു നൽകാൻ ഒരു സുഹൃത്ത് തയ്യാറാണെന്നും വീട് നിർമാണത്തിന് ആവശ്യമായ സാധനങ്ങൾ പലരും നൽകി സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ടെന്നും അഖിൽ മാരാർ പറഞ്ഞു. വീടുകൾ നിർമിച്ചു നൽകാൻ ഒരു സുഹൃത്തിന്റെ കൺസ്ട്രക്ഷൻ കമ്പനിയും സന്നദ്ധത അറിയിച്ചിട്ടുണ്ട്.
എന്നാൽ ഒരാൾ എവിടെ താമസിക്കണം എന്നത് അയാളുടെ താൽപര്യമാണ്. അതുകൊണ്ടു തന്നെ വയനാട്ടിൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വേണമെങ്കിൽ അവർ ആഗ്രഹിക്കുന്ന സ്ഥലത്ത് വീട് വച്ചു നൽകാനും തയ്യാറാണെന്ന് അഖിൽ മാരാർ പറയുന്നു. സ്ഥലം ലഭ്യമാക്കി ബന്ധപ്പെട്ടാൽ അതിനുളള പ്രവർത്തനങ്ങൾ നടത്തുമെന്നും അഖിൽ മാരാർ ഫെയ്‌സ്ബുക്കിൽ കുറിച്ചു.