Kerala
പമ്പാ തീരത്തേക്ക് ലക്ഷങ്ങൾ ഒഴുകിയെത്തും; ചരിത്ര പ്രസിദ്ധമായ മാരാമൺ കൺവൻഷൻ തുടങ്ങുന്നു
പത്തനംതിട്ട: ചരിത്ര പ്രസിദ്ധമായ മാരാമൺ കൺവൻഷന് ഇന്ന് തുടക്കമാകും. ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപൊലിത്തയാണ് 129 -ാമത് കൺവഷൻ ഉദ്ഘാടനം ചെയ്യും. ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ വിശ്വാസ സംഗമത്തിനായി പമ്പാ തീരം ഒരുങ്ങിക്കഴിഞ്ഞു.
ഫെബ്രുവരി 18 വരെയാണ് മാരാമൺ കൺവൻഷൻ നടക്കുക. ഒരു ലക്ഷത്തിലധികം ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന ഓലപ്പന്തലും മറ്റ് സജ്ജീകരണങ്ങളും തയ്യാറായെന്ന് ഡോ. ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പ പറഞ്ഞു.