Kerala
സ്ത്രീകള്‍ക്കെതിരായ അതിക്രമം; ലിംഗ നീതി അവകാശപ്പെടുന്ന സമൂഹത്തിന് ഭൂഷണമല്ലെന്ന് മാര്‍ കൂറിലോസ്
കൊച്ചി: ആലപ്പുഴയില്‍ ദളിത് യുവതി നടുറോഡില്‍ ആക്രമിക്കപ്പെട്ടത് നീതീകരിക്കാനാവില്ലെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. സ്ത്രീകള്‍ അതിക്രമത്തിന് ഇരയാവുന്നത് തുടരുകയാണ്.
ലിംഗ നീതി അവകാശപ്പെടുന്ന സമൂഹത്തിന് ഇത് ഭൂഷണമല്ലെന്നും മാര്‍കൂറിലോസ് പറഞ്ഞു.ദളിത് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് പേരെ ഇതിനകം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഷൈജു, ഷൈലേഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
19 കാരിയായ യുവതിയെയാണ് കഴിഞ്ഞ ദിവസം ഒരു സംഘം ക്രൂരമായി മര്‍ദ്ദിച്ചത്.