Kerala
കേരളത്തില്‍ ഭരണവിരുദ്ധ വികാരം,ധാര്‍ഷ്ട്യം തുടര്‍ന്നാല്‍ വലിയ തിരിച്ചടിയുണ്ടാകും: ഗീവര്‍ഗീസ് കൂറിലോസ്
പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി യാക്കോബായ സഭ മുന്‍ നിരണം ഭദ്രസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. കേരളത്തില്‍ ഭരണവിരുദ്ധ വികാരമുണ്ട്. രണ്ടാം പിണറായി സര്‍ക്കാരിന് നിലവാരത്തകര്‍ച്ചയുണ്ടായി. മന്ത്രിമാരുടെ പ്രകടനം ദയനീയമായി. ജനങ്ങള്‍ നല്‍കുന്ന തുടര്‍ച്ചയായ ആഘാതചികിത്സയില്‍ നിന്നും ഇനിയും പാഠം പഠിക്കുവാന്‍ തയ്യാറായില്ലെങ്കില്‍ കേരളത്തിലെ ഇടതുപക്ഷത്തിന് ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥവരുമെന്നും ഗീവര്‍ഗീസ് കൂറിലോസ് ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിക്കുന്നു.