പാലക്കാട്: സിനിമാ നിർമ്മാതാവ് മനു പത്മനാഭൻ നായർ കെഎസ്ആർടിസി ബസിൽ കുഴഞ്ഞുവീണ് മരിച്ചു.
കോയമ്പത്തൂരിൽ നിന്നുള്ള യാത്രക്കിടെ പാലക്കാട് വെച്ചായിരുന്നു മരണം സംഭവിച്ചത്.
വെള്ളം, കൂമൻ അടക്കം നിരവധി സിനിമകളുടെ നിർമ്മാണ പങ്കാളി ആയിരുന്നു. ബസിൽ കുഴഞ്ഞുവീണ ഉടനെ ബസിൽ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയത്തെ വീട്ടിലേക്ക് കൊണ്ടു പോയി.