India

ബോളിവുഡ് നടൻ മനോജ് കുമാർ അന്തരിച്ചു

നടനും സംവിധായകനുമായ മനോജ് കുമാർ(87) അന്തരിച്ചു. മുംബൈയിലെ കോകിലബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ വാർദ്ധക്യസഹജമായ അസുഖങ്ങളെ ചികിത്സയിലായിരുന്നു.

ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾക്ക് 1992 ൽ ഇന്ത്യാ ഗവൺമെന്റ് അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചു. 40 വർഷത്തിലേറെ നീണ്ട തന്റെ കരിയറിൽ, കൾട്ട് ക്ലാസിക് സിനിമകളിൽ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട് മനോജ് കുമാർ. 60 ഓളം സനിനമകളിൽ മനോജ് കുമാർ അഭിനയിക്കുകയും ഏഴ് സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്തു.

ദേശസ്നേഹ സിനിമകളിലൂടെ പ്രശസ്തനായതിനാൽ അദ്ദേഹം ഭരത് കുമാർ എന്നും അരിയപ്പെട്ടിരുന്നു. ഇന്ത്യൻ സിനിമയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾക്ക് ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചിട്ടുണ്ട്. 2015 ൽ സിനിമാ മേഖലയിലെ ഏറ്റവും ഉയർന്ന അവാർഡായ ദാദാസാഹിബ് ഫാൽക്കെ അവാർഡിനർഹനായിട്ടുണ്ട് മനോജ് കുമാർ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top