India

മണിപ്പൂരില്‍ അവധിക്ക് നാട്ടിലെത്തിയ സൈനിക ഉദ്യോഗസ്ഥനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി

Posted on

ഇംഫാല്‍: മണിപ്പൂരില്‍ സൈനിക ഉദ്യോഗസ്ഥനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി. കരസേനയിലെ ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസറായ കൊന്‍സം ഖേദ സിങിനെയാണ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിക്കാണ് സംഭവം.

അവധിക്ക് വീട്ടിലെത്തിയ സൈനികനെ വെള്ളിയാഴ്ച രാവിലെ 9 മണിയോടെയാണ് കാണാതായത്. ഇതിനു പിന്നിലെ കാരണം വ്യക്തമല്ലെന്നും തിരച്ചില്‍ വ്യാപകമാക്കിയെന്നും സുരക്ഷാ സേനാ വൃത്തങ്ങള്‍ അറിയിച്ചു. വിവരം ലഭിച്ചയുടന്‍ എല്ലാ അന്വേഷണ ഏജന്‍സികളേയും ഏകോപിപ്പിച്ചുകൊണ്ടുള്ള തിരച്ചില്‍ ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version