India

മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷം; ഡ്രോണുകൾ ഉപയോഗിച്ച് ബോംബേറ്

മണിപ്പൂരിൽ വീണ്ടും സംഘര്‍ഷം രൂക്ഷമായി. അക്രമികള്‍ ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ ബോംബേറിൽ സ്ത്രീ അടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു. 19 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

കലാപം തുടങ്ങിയ ശേഷം ഈ രീതിയില്‍ നടത്തുന്ന ആദ്യ ആക്രമണമാണെന്ന് പോലീസ് പറഞ്ഞു. കുക്കി വിമതരെന്നു സംശയിക്കുന്ന ആളുകളാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് വ്യക്തമാക്കിയത്.

 

ഇംഫാൽ വെസ്റ്റിനും കാങ്‌പോക്‌പി ജില്ലകൾക്കും ഇടയിലാണ് ആക്രമണം നടന്നത്. പ്രദേശത്തെ ഓരോ വീടിനുമേലും ഒരു ഡ്രോൺ ഉപയോഗിച്ച് ബോംബ് വർഷിച്ചെന്നാണ് വിവരം. ആക്രമണത്തിന്റെയും ആളുകൾ ഭയന്നോടുന്നതിന്റെയും ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. ബോംബ് ഇടുന്നതിന് മുമ്പ് ഗ്രാമത്തിന് മുകളിലൂടെ ഡ്രോണുകൾ പറക്കുന്നത് കണ്ടെന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top