ഇരുപത്തിയഞ്ച് കുക്കി വിമത ഗ്രൂപ്പുകളുമായി ഒപ്പുവച്ച വെടിനിർത്തൽ കരാർ അവസാനിപ്പിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ട് മണിപ്പൂരിലെ ഭരണകക്ഷിയായ ബിജെപി ഉൾപ്പെടെ വിവിധ പാർട്ടികളിൽ നിന്നുള്ള 35 എംഎൽഎമാർ. 35 എംഎൽഎമാർ പങ്കെടുത്ത യോഗത്തിൽ ഇത് സംബന്ധിച്ച പ്രമേയം ഏകകണ്ഠമായി പാസാക്കിയതായി ബിജെപി എംഎൽഎയും മണിപ്പൂർ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻ്റുമായ രാജ്കുമാർ ഇമോ സിങ്ങ് എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
നിയമസഭാംഗങ്ങൾ അംഗീകരിച്ച പ്രമേയം കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കൈമാറിയെന്നും രാജ്കുമാർ . ഇരുപത്തിയഞ്ച് കുക്കി വിമത ഗ്രൂപ്പുകളുമായി ഒപ്പുവച്ച സസ്പെൻഷൻ ഓഫ് ഓപ്പറേഷൻസ് (എസ്ഒഒ) അവസാനിപ്പിക്കുക, എല്ലാ ഗ്രൂപ്പുകളുടെയും സമ്പൂർണ നിരായുധീകരണം, സുരക്ഷാ സേനയ്ക്ക് നേരെ മ്യാൻമർ വിമതർ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കുക. കൂടാതെ സിവിലിയന്മാരെ ലക്ഷ്യം വയ്ക്കുന്ന കലാപകാരികളെ നിർവീര്യമാക്കാൻ അസം റൈഫിൾസിനെ ചുമതലപ്പെടുത്തുക എന്നീ നാല് നിർദ്ദേശങ്ങളാണ് പ്രമേയത്തിലുള്ളത്.