India

മണിപ്പൂരില്‍ ഇന്ന് റീപോളിംഗ്; കനത്ത സുരക്ഷ

Posted on

ഇംഫാല്‍: മണിപ്പൂരിലെ 11 ബൂത്തുകളില്‍ ഇന്ന് റീപോളിംഗ്. രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം അഞ്ച് മണിവരെയാണ് വോട്ടെടുപ്പ്.

11 ബൂത്തുകളും ഇന്നര്‍ മണിപ്പൂര്‍ ലോക്‌സഭാ മണ്ഡലത്തിലാണ്. 19 ന് നടന്ന ഒന്നാംഘട്ട തിരഞ്ഞെടുപ്പിനിടെ അക്രമസംഭവങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് വോട്ടെടുപ്പ് പൂര്‍ണമായി തടസ്സപ്പെട്ട ബൂത്തുകളിലാണ് റീപോളിംഗ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. റീപോളിംഗിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷ ബൂത്തുകള്‍ക്ക് ഏര്‍പ്പെടുത്തി. 19 ലെ പോളിംഗ് ദിവസം ബിഷ്ണുപൂരില്‍ ബൂത്ത് പിടിച്ചെടുക്കാന്‍ വന്നവരെ പിരിച്ചു വിടാന്‍ പൊലീസ് ആകാശത്തേക്ക് വെടി വെച്ചിരുന്നു. വെള്ളിയാഴ്ചയാണ് ഔട്ടര്‍ മണിപ്പൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ ബാക്കിയുള്ള സ്ഥലങ്ങളില്‍ തിരഞ്ഞെടുപ്പ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version