Kerala

മണിമലയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് ബിഹാര്‍ സ്വദേശിയെ കാണാതായി

പത്തനംതിട്ട: മണിമലയാറ്റില്‍ ഇതരസംസ്ഥാനക്കാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. വെണ്ണിക്കുളം കോമളം കടവില്‍ കുളിക്കാന്‍ ഇറങ്ങിയ ബിഹാര്‍ ബിദിയ സ്വദേശിയായ നരേശ് (25) ആണ് അപകടത്തില്‍പ്പെട്ടത്.

മൂന്ന് മണിയോടെ ബിഹാര്‍ സ്വദേശികളായ 3 യുവാക്കള്‍ ഇവിടെ കുളിക്കാന്‍ ഇറങ്ങിയരുന്നു. ഇവരില്‍ രണ്ട് പേര്‍ നീന്തി രക്ഷപ്പെട്ടു. വെണ്ണിക്കുളം ബിബിഎം കരാര്‍ കമ്പനിയുടെ തൊഴിലാളിയാണ് കാണാതായ നരേശ്.

നാട്ടുകാരുടെയും പൊലീസും ഫയര്‍ ഫോഴ്‌സും അടങ്ങുന്ന സംഘം സ്ഥലത്ത് തിരച്ചില്‍ നടത്തിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top