Kerala
സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും പുതിയ പര്യായപദം മനാഫ് ; ജോയ് മാത്യു
ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ കാണാതായ അർജുനായി ഇത്രയും നാൾ തെരച്ചിലിനായി കൂടെനിന്ന ലോറിയുടമ മനാഫിനനെ പ്രശംസിച്ച് നടനും സംവിധായകനുമായി ജോയ് മാത്യുവും ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവച്ചു.‘ സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും പുതിയ പര്യായപദം മനാഫ് ‘ എന്നാണ് ജോയ് മാത്യു സോഷ്യൽ മീഡിയയിൽ കുറിച്ചത് .
പലരും ഇട്ടിട്ട് പോയെങ്കിലും തനിക്കത് തോന്നിയില്ലെന്നും , അന്ത്യകര്‍മ്മം ചെയ്യാനെങ്കിലും അവനെ കിട്ടണമെന്നുണ്ടായിരുന്നു. അതിനുള്ള ശക്തിയില്ല. ടിവിയിലൂടെ കാണുന്നുണ്ടാവും. അച്ഛനോടാണ് പറയാനുള്ളത്. മകനെ വീട്ടിലെത്തിക്കുമെന്ന് പറഞ്ഞിരുന്നു. ഇങ്ങനെയെങ്കിലും എത്തിച്ചു- എന്നാണ് വിവരമറിഞ്ഞപ്പോൾ മനാഫ് പ്രതികരിച്ചത് .
അർജുന്റെ അച്ഛനും അമ്മയ്ക്കും നൽകിയ വാക്ക് താൻ പാലിച്ചെന്നും വൈകാരികമായി മനാഫ് പ്രതികരിച്ചു. നിരവധി പ്രതിസന്ധികൾ നേരിട്ടു. അർജുനെയും കൊണ്ടേ മടങ്ങൂ എന്ന് അവന്റെ അച്ഛന് വാക്ക് നൽകിയിരുന്നു. കാണാതായി 71-ാം നാളാണ് അർജുൻ ഓടിച്ച ലോറി ഗംഗാവലി പുഴയിൽ കണ്ടെത്തിയത്. ക്യാബിനിൽ കണ്ടെത്തിയ മൃതദേഹം അർജുന്റേതു തന്നെയെന്ന് സ്ഥിരീകരിക്കാൻ ഡി.എൻ.എ പരിശോധന നടത്തും.