Entertainment
അദ്ദേഹം സുഖമായിരിക്കുന്നു, പേടിക്കാൻ ഒന്നുമില്ല; മമ്മൂട്ടിയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് മോഹൻലാൽ

മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് തുറന്ന് പറഞ്ഞ് മോഹൻലാല്‍. മമ്മൂട്ടി സുഖമായിരിക്കുന്നുവെന്നാണ് മോഹൻലാല്‍ പറഞ്ഞത്.
എമ്പുരാൻ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ചെന്നെെയില്‍ നടന്ന് പ്രസ്‌മീറ്റിലായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് പല അഭ്യൂഹങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതിനിടെയാണ് മോഹൻലാല്‍ ഇപ്പോള്‍ പ്രതികരണവുമായി രംഗത്തെത്തിയത്.
‘അദ്ദേഹം സുഖമായിരിക്കുന്നു. അദ്ദേഹത്തിന് ചെറിയ പ്രശ്നമുണ്ടായിരുന്നു. എല്ലാവർക്കും ഉണ്ടാകും. അത്ര മാത്രമേയുള്ളൂ. പേടിക്കാൻ ഒന്നുമില്ല’, – മോഹൻലാല്‍ വ്യക്തമാക്കി. അടുത്തിടെ മോഹൻലാല്‍ ശബരിമലയില്‍ സന്ദർശനം നടത്തിയപ്പോള്‍ മമ്മൂട്ടിയുടെ പേരില്‍ ഉഷ:പൂജ വഴിപാടും നടത്തിയിരുന്നു. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലായിരുന്നു വഴിപാട്.