Kerala

മമ്മുക്കയുടെ പുതിയ ലുക്ക് ഏറ്റെടത്ത് ആരാധകർ

Posted on

പകരം വെയ്ക്കാനില്ലാത്ത താര രാജാവായി അരങ്ങു വാഴുകയാണ് മെഗാസ്റ്റാർ പദ്മശ്രീ മമ്മുട്ടി. ഇന്ത്യ മുഴുവൻ ആരാധകരുള്ള ചുരുക്കം ചില മലയാള സിനിമ നടന്മാരിൽ ഒരാളാണ് മമ്മുട്ടി. ആരാധകർക്കായി ഇടയ്ക്ക് ഒരോ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അദ്ദേഹം പങ്കുവെയ്ക്കുക പതിവാണ്. മിനിറ്റുകൾക്കുള്ളിൽ ചിത്രങ്ങൾ വൈറൽ ആവുകയും ചെയ്യും

സിനിമയ്ക്ക് പുറത്തുള്ള തന്റെ പുതിയ ലുക്കിലെ ഫോട്ടോ പുറത്തുവിട്ട് വീണ്ടും സോഷ്യൽ മീഡിയെ ഞെട്ടിച്ച് മെഗാസ്റ്റാർ മമ്മൂട്ടി. ഇൻസ്റ്റാഗ്രാമിൽ മമ്മൂട്ടി ഷെയർ ചെയ്ത ചിത്രം നിമിഷ നേരം കൊണ്ട് വൈറലാണ്.

നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തുന്നത്. ഫോട്ടോഗ്രാഫർ കൂടിയായ ഷാനി ഷാക്കിയാണ് മമ്മൂട്ടിയുടെ പുതിയ ചിത്രവും എടുത്തിരിക്കുന്നത്. ഓഫ് വൈറ്റ് നെക്‌ലെസ് ടീ ഷർട്ടും ഓവർ സൈസ് ജീൻസും ധരിച്ച് നിൽക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്.

ALLG (ആൾ ഗുഡ്) എന്ന അടികുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിലവിൽ ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. മമ്മൂട്ടിക്കൊപ്പം വിനായകനും ചിത്രത്തിൽ എത്തുന്നുണ്ട്.

നാഗർകോവിലിലാണ് നിലവിൽ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ. ദുൽഖർ സൽമാൻ ചിത്രം ‘കുറുപ്പി’ന്റെ സഹതിരക്കഥാകൃത്തായിരുന്നു ജിതിൻ കെ ജോസ്. പ്രതിനായക സ്വഭാവമുള്ള കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version