Kerala

കെ സുധാകരനെതിരെ പോരാട്ടം; മമ്പറം ദിവാകരന്‍ സ്വതന്ത്രനായി മത്സരിക്കും

Posted on

കണ്ണൂര്‍: കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് മമ്പറം ദിവാകരന്‍. രണ്ട് വര്‍ഷം മുന്‍പ് മമ്പറം ദിവാകരനെ കോണ്‍ഗ്രസ് പുറത്താക്കിയതാണ്. കെ സുധാകരന്റെ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയാണ് മത്സരമെന്ന് മമ്പറം ദിവാകരന്‍ പറഞ്ഞു.

കെ സുധാകരന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്ത വന്നതോടെയാണ് മമ്പറം ദിവാകരന്റെ പ്രഖ്യാപനം. എല്‍ഡിഎഫിനെതിരെയും ബിജെപിക്കെതിരെയും മത്സരിക്കും. രണ്ടുവര്‍ഷമായി പാര്‍ട്ടിയില്‍ തിരിച്ചെടുക്കാത്തതില്‍ കടുത്ത പ്രയാസം ഉണ്ടെന്നും മമ്പറം ദിവാകരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version