India

ബംഗ്ലാദേശിൽ നിന്നുള്ള അക്രമബാധിതർക്ക് പശ്ചിമ ബംഗാൾ അഭയം നൽകും; മമത ബാനർജി

Posted on

കൊൽക്കത്ത: അക്രമബാധിതരായ ബംഗ്ലാദേശിൽ നിന്നുള്ള ജനങ്ങൾക്ക് സംസ്ഥാനം അഭയം നൽകുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഞായറാഴ്ച പറഞ്ഞു.

‘മറ്റൊരു രാജ്യമായതിനാൽ ബംഗ്ലാദേശിനെക്കുറിച്ച് എനിക്ക് പറയാനാവില്ല. കേന്ദ്രസർക്കാരാണ് ഇതിനെ കുറിച്ച് പറയേണ്ടത്. എന്നാൽ ബംഗ്ലാദേശിൽ നിന്നുള്ള നിസ്സഹായരായ ആളുകൾ ബംഗാളിൻ്റെ വാതിലിൽ മുട്ടിയാൽ ഞങ്ങൾ അവർക്ക് അഭയം നൽകും. അഭയാർത്ഥികളെ സംസ്ഥാനം ബഹുമാനിക്കുന്നു’, മമത ബാനർജി പറഞ്ഞു.

കൊൽക്കത്തയിൽ കനത്ത മഴയ്ക്കിടെ തൃണമൂൽ കോൺഗ്രസിൻ്റെ മെഗാ ‘രക്തസാക്ഷി ദിന’ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു തൃണമൂൽ കോൺഗ്രസ് മേധാവി.’അക്രമബാധിത ബംഗ്ലാദേശിൽ ബന്ധുക്കൾ കുടുങ്ങിക്കിടക്കുന്ന ബംഗാൾ നിവാസികൾക്ക് എല്ലാ സഹകരണവും ഞാൻ ഉറപ്പ് നൽകുന്നു’, അവർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version