India
ബംഗ്ലാദേശിൽ നിന്നുള്ള അക്രമബാധിതർക്ക് പശ്ചിമ ബംഗാൾ അഭയം നൽകും; മമത ബാനർജി
കൊൽക്കത്ത: അക്രമബാധിതരായ ബംഗ്ലാദേശിൽ നിന്നുള്ള ജനങ്ങൾക്ക് സംസ്ഥാനം അഭയം നൽകുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഞായറാഴ്ച പറഞ്ഞു.
‘മറ്റൊരു രാജ്യമായതിനാൽ ബംഗ്ലാദേശിനെക്കുറിച്ച് എനിക്ക് പറയാനാവില്ല. കേന്ദ്രസർക്കാരാണ് ഇതിനെ കുറിച്ച് പറയേണ്ടത്. എന്നാൽ ബംഗ്ലാദേശിൽ നിന്നുള്ള നിസ്സഹായരായ ആളുകൾ ബംഗാളിൻ്റെ വാതിലിൽ മുട്ടിയാൽ ഞങ്ങൾ അവർക്ക് അഭയം നൽകും. അഭയാർത്ഥികളെ സംസ്ഥാനം ബഹുമാനിക്കുന്നു’, മമത ബാനർജി പറഞ്ഞു.