Crime
രണ്ടര വയസുകാരിയുടെ മരണം; അമ്മയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു
മലപ്പുറം: പെരുമ്പടപ്പിലെ രണ്ടര വയസുകാരിയുടെ മരണത്തിൽ അമ്മയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. പെരുമ്പടപ്പ് പൊലീസാണ് ഹസീനക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തത്. ഹസീന കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് രാവിലെയാണ് ഹസീനയെയും മകൾ ഇഷാ മെഹിറിനെയും കിണറിൽ നിന്ന് കണ്ടെത്തിയത്.
ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. കുടുംബ വഴക്ക് മൂലമുള്ള ആത്മഹത്യാ ശ്രമമായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. ഹസീനയുടെയും മലപ്പുറം പെരുമ്പടപ്പ് പട്ടേരിക്കുന്നത്ത് സ്വദേശി റഫീഖിന്റെയും മകളാണ് മരിച്ച ഇഷാ മെഹ്‌റിൻ.