മലപ്പുറം: മലപ്പുറം താനൂരിൽ മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി കുഴിച്ചു മൂടിയതായി സംശയം. സംഭവത്തിൽ താനൂർ ഒട്ടുംപുറം സ്വദേശിനിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അസ്വാഭാവിക മരണത്തിന് താനൂർ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് യുവതി പൊലീസിന് മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മാനസിക പ്രശ്‌നം മൂലം ചെയ്തതാണെന്നാണ് യുവതിയുടെ മൊഴി. ഭര്‍ത്താവുമായി തര്‍ക്കമുണ്ടായിരുന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു.